Trending

News Details

കല കുവൈറ്റ് പുസ്തക ആസ്വാദനം സംഘടിപ്പിക്കുന്നു .

  • 14/03/2023
  • 762 Views


കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിക്കുന്നു. കല കുവൈറ്റ് അംഗങ്ങൾക്കായുള്ള ആദ്യ പുസ്തക ആസ്വാദന സദസ്സ് മെഹബുള്ള കല സെന്ററിൽ മാർച്ച് 18 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് കുട്ടനാടിന്റെ ഇതിഹാസകാരനെന്നറിയപ്പെടുന്ന മഹാനായ എഴുത്തുകാരൻ തകഴി ശിവശങ്കരപിള്ളയുടെ "രണ്ടിടങ്ങഴി" എന്ന നോവലിനെ അവതരിപ്പിച്ചുകൊണ്ട് തുടക്കമാവും. പ്രസ്തുത പുസ്തക ആസ്വാദന സദസ്സിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് അബുഹലീഫ മേഖല ഭാരവാഹികൾ അറിയിച്ചു.