Trending

News Details

കല കുവൈറ്റ് കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

  • 13/03/2023
  • 788 Views



കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി മാർച്ച് 25 ശനിയാഴ്ച മുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ലീഗ് അടിസ്ഥാനത്തിൽ ഡബിൾസ് , സിംഗിൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അതാത് യൂണിറ്റ് കൺവീനറുമായി ബന്ധപ്പെട്ട് മാർച്ച് 23 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 97263369 ,99861103 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്