Trending

News Details

ഇ. എം.എസ്, എ.കെ.ജി അനുസ്മരണം; കെ.പി സതീഷ് ചന്ദ്രൻ മുഖ്യാതിഥി.

  • 12/03/2023
  • 859 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു .
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മഹാരഥന്മാരെ അനുസ്മരിക്കുന്നതിനോടനുബന്ധിച്ച് "വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുൻ എം എൽ എ യും സിപിഐ (എം) സംസ്ഥാന സമിതി അംഗവുമായ സഖാവ് കെ പി സതീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കുന്നു .
പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
99861103 (അബ്ബാസിയ), 66166283 (ഫഹാഹീൽ) , 60615153 (സാൽമിയ) ,55820075 (അബു ഹലീഫ) .