Trending

News Details

SCIENTIA-2023 - ശാസ്ത്രമേള ഏപ്രിൽ 28 ന്.

  • 06/03/2023
  • 1325 Views


കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകൾ വിദ്യാർത്ഥികൾക്കായി സയൻസ് ഫെയർ, SCIENTIA - 2023 സംഘടിപ്പിക്കുന്നു .
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്‌സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഏപ്രിൽ 28 വെള്ളിയാഴ്‌ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്‌കൂളിലാണ് SCIENTIA 2023 സംഘടിപ്പിക്കുന്നത് .
SCIENTIA 2023 സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്കായി 6284396, 94933192, 96007646, 66071003 എന്നീ നമ്പറുകളിലും, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് .
രജിസ്‌ട്രേഷൻ അവസാനിക്കുന്ന അവസാന തീയതി, 20 /04 / 23