Trending

News Details

കല കുവൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ്: മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ജേതാക്കളായി.

  • 02/03/2023
  • 472 Views


കുവൈറ്റ് സിറ്റി, കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിൽ മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ജേതാക്കളായി. ഹസാവി എ ആൻഡ് സി യൂണിറ്റ് ടീമാണ്‌ റണ്ണേഴ്‌സ്‌‌ അപ്പ്. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെയുടെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന ചടങ്ങിൽ കെഫാക്ക് സ്ഥാപക അംഗവും ഭാരവാഹിയുമായ സിദ്ധീഖ് ടി വി മത്സരങ്ങൾ ഉദ്ഘാടനം ചെയ്‌തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ആശംസകളർപ്പിച്ച് സംസാരിച്ചു. കെഫാക്ക് ട്രഷറർ തോമസ്, കല കുവൈറ്റ് ട്രഷറർ അജ്‌നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് കായിക വിഭാഗം സെക്രട്ടറി ഷിജിൻ സ്വാഗതം ആശംസിച്ച ചടങ്ങിന്‌ സംഘാടക സമിതി ജനറൽ കൺവീനർ ജിൻസ് നന്ദി രേഖപ്പെടുത്തി.
ഫഹാഹീൽ സൂഖ് സബ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ നുഗ്ര ഹവല്ലി യൂണിറ്റ് ടീമിനെ തോല്പ്പിച്ചാണ്‌ മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ഫൈനലിലെത്തിയത് . അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ടീമിനെ തോല്പ്പിച്ച് ഹസാവി എ ആൻഡ് സി യൂണിറ്റ് ഫൈനലിലെത്തി.
ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ടോപ്പ് സ്കോറർ കൂടിയായ മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീമിലെ സിബിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾക്കീപ്പറായി ഹസാവി എ ആൻഡ് സി യൂണിറ്റ് ടീമിലെ ദാസിനെയും, ബെസ്റ്റ് ഡിഫന്ററായി മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീമിലെ അനീഷിനെയും, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീമിലെ ഷൈജലിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് കല കുവൈറ്റ് ഭാരവാഹികൾ സമ്മാനദാനം നിർ‌വ്വഹിച്ചു.