Trending

News Details

ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

  • 12/07/2022
  • 517 Views


കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ,കല കുവൈറ്റ് ഹവല്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ സാൽമിയ മേഖലയിലെ കലയുടെ അംഗങ്ങൾക്കായി ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.സാൽമിയ മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് നിരവധി അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. സാൽമിയ കല സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റ്, കല കുവൈറ്റ് സാൽമിയ മേഖല സെക്രട്ടറി റിച്ചി കെ ജോർജ് ഉദ്ഘാടനം ചെയ്തു . ഹവല്ലി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഹവല്ലി യൂണിറ്റ് കൺവീനർ ബൈജു കിഴക്കേക്കരയിൽ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് സാൽമിയ മേഖല പ്രസിഡൻറ് ജോർജ് തൈമണ്ണിൽ, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, മേഖല എക്സിക്യൂട്ടീവ് അംഗം രാകേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിൽ അമ്മാൻ A യൂണിറ്റ് അംഗങ്ങൾ ആയ ഷിനോജ് വിന്നറും,സനീഷ് മാത്യു റണ്ണറപ്പുമായി. കുട്ടികളുടെ വിഭാഗത്തിൽ സാൽമിയ യൂണിറ്റ് അംഗങ്ങൾ ആയ മാസ്റ്റർ.ജോഷ്വാ ആൻറണി വിന്നറും, കുമാരി ജുവാന ആൻറണി ഒന്നാം റണ്ണറപ്പും, ജോയൽ ആൻറണി രണ്ടാം റണ്ണ റപ്പുമായി. ശ്രീ ജിജി മത്സരം നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കലാ കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , മേഖലയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഹവല്ലി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്നു നിർവഹിച്ചു. ഹവല്ലി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഖാലിദ് കോട്ടയിൽ നന്ദി പ്രകാശിപ്പിച്ചു.