ശാസ്ത്രമേള 2023ന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ച് കല കുവൈറ്റ് .
കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാസ്ത്രമേളയുടെ വിജത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരണം അബ്ബാസിയ കല സെന്ററിൽ വച്ച് നടന്നു.
കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രജീഷ് സി ശാസ്ത്രമേളയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള വിശദീകരണം നൽകി. ട്രഷറർ അജ്നാസ് മുഹമ്മദ് യോഗത്തിന്
ആശംസകളർപ്പിച്ച് സംസാരിച്ചു. ശാസ്ത്രമേളയുടെ രക്ഷാധികാരികളായി ആർ നാഗനാഥൻ, ഹംസ പയ്യന്നൂർ, മാത്യു വർഗീസ്, ജോസഫ് പണിക്കർ, കെ വിനോദ്, സലിം നിലമ്പൂർ എന്നിവരേയും, സംഘാടക സമിതിയുടെ ജനറൽ കൺവീനറായി ശങ്കർ റാമിനെയും, കൺവീനർമാരായി ഹരി രാജ്, അരവിന്ദൻ എന്നിവരേയും തെരെഞ്ഞുടുത്തു. കൂടാതെ വിവിധ സബ്കമ്മിറ്റികളെയും എക്സിക്യു്ട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു .
ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്കായി നടത്തപ്പെടുന്ന ഇന്റർ സ്‌കൂൾ ശാസ്ത്രമേളയിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്‌സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഏപ്രിൽ 28 വെള്ളിയാഴ്‌ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്‌കൂളിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത് .
അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗതം പറഞ്ഞ യോഗത്തിന് സംഘാടക സമിതി ജനറൽ കൺവീനർ ശങ്കർ റാം നന്ദി പറഞ്ഞു.