Trending

News Details

കല കുവൈറ്റ് മേഖലാതല പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ചു .

  • 19/02/2023
  • 546 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 45-മത് പ്രവർത്തന വർഷത്തെ പരിപാടികൾക്ക് തുടക്കമിടുന്നതിന് മുന്നോടിയായി നാല് മേഖലകളിലും പ്രവർത്തകയോഗങ്ങൾ സംഘടിപ്പിച്ചു. മേഖലയിലെ യൂണിറ്റ് തല ഭാരവാഹികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയിൽ നാല് മേഖലകളിലും മികച്ച പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
അബുഹലീഫ കല സെന്ററിൽ സംഘടിപ്പിച്ച പ്രവർത്തക യോഗം കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രജീഷ് സി സംഘടനയുടെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരണം നടത്തി, ല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, ജോയിന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു . മേഖല പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച യോഗത്തിന് മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം മുനീർ ബാബു നന്ദി അറിയിച്ചു.
അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച പ്രവർത്തക യോഗം കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളേയും ഭാവിപരിപാടികളേയും കുറിച്ച് പ്രസിഡന്റ് ശൈമേഷ് കെ കെ വിശദീകരണം നടത്തി. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു . മേഖല പ്രസിഡന്റ് ഉണ്ണിമാമർ അധ്യക്ഷത വഹിച്ച യോഗത്തിന് മേഖല ആക്ടിങ് സെക്രട്ടറി സണ്ണി ഷൈജേഷ് സ്വാഗതവും മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മുകേഷ് കാരയിൽ നന്ദിയും പറഞ്ഞു.
ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച പ്രവർത്തക യോഗം കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രജീഷ് സി സംഘടനയുടെ പ്രവർത്തനങ്ങളേയും ഭാവി പരിപാടികളേയും കുറിച്ച് വിശദീകരണം നടത്തി. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, ജോയിന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു . മേഖല പ്രസിഡന്റ് സജിൻ മുരളി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജ്യോതിഷ് പി ജി സ്വാഗതം ആശംസിച്ച യോഗത്തിന് മേഖല എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം ദേവി സുഭാഷ് നന്ദി രേഖപ്പെടുത്തി.
സാൽമിയ മേഖല പ്രവർത്തക യോഗം സാൽമിയ ഫ്രണ്ട്സ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. യോഗം കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളേയും ഭാവി പരിപാടികളേയും കുറിച്ച് പ്രസിഡന്റ് ശൈമേഷ് കെ കെ വിശദീകരണം നടത്തി. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, ജോയിന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു . മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിന് മേഖല സെക്രട്ടറി റിച്ചി കെ ജോർജ് സ്വാഗതവും മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാകേഷ് നന്ദിയും പറഞ്ഞു.
യോഗത്തിൽ വച്ച് ഖൈത്താൻ യൂണിറ്റ് കൺവീനർ ഷാജി സാൽമിയ ഓഫീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു, മേഖല സാഹിത്യ വിഭാഗം കൺവീനർ രാകേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.