Trending

News Details

കേരള പ്രവാസി സംഘം നടത്തുന്ന പാർലമെന്റ് മാർച്ചിന് കല കുവൈറ്റിന്റെ ഐക്യദാർഢ്യം..

  • 15/02/2023
  • 607 Views

കുവൈറ്റ് സിറ്റി; പ്രവാസി സമൂഹത്തോട് കേന്ദ്ര ഭരണകൂടം നടത്തുന്ന നിരന്തരമായ അവഗണനയ്‌ക്കെതിരെ കേരള പ്രവാസി സംഘം നാളെ ഫെബ്രുവരി 15 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .
സംസ്ഥാന സ‌ർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനുവദിക്കുക, ബ്രിട്ടീഷുകാർ നടപ്പാക്കിയ കുടിയേറ്റനിയമം പൊളിച്ചെഴുതി സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പാക്കുക, പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള പ്രവാസ സംഘം നാളെ ഇന്ത്യൻ പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് .
ഇന്ത്യക്കാരായ പ്രവാസ സമൂഹത്തിന്റെയാകെ ന്യായമായ ആവശ്യങ്ങൾക്കായി കേരള പ്രവാസി സംഘം സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം അറിയിക്കുന്നതിനോടൊപ്പം മാർച്ചിൽ പങ്കെടുക്കുന്ന മുഴുവൻ സമര വാളന്റിയർമാരെയും അഭിവാദ്യം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു .