Trending

News Details

കല കുവൈറ്റ് സാൽമിയ അമ്മാൻ എ യൂണിറ്റ് ഗസൽ സന്ധ്യ സംഘടിപ്പിച്ചു.

  • 10/02/2023
  • 824 Views

കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ അമ്മാൻ എ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "അസ്തമന കടലിന്നകലെ" എന്ന പേരിൽ ഗസൽ സന്ധ്യ സംഘടിപ്പിച്ചു. സാൽമിയ കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖല എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം മനീഷ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് കൺവീനർ അനൂപ് രാജ് സ്വാഗതവും കല കുവൈറ്റ്‌ പ്രസിഡന്റ് ശൈമേഷ് കെ കെ , ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ്, കലാവിഭാഗം സെക്രട്ടറി തോമസ് സെൽവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാൽമിയ മേഖല കമ്മിറ്റി സെക്രട്ടറി റിച്ചി കെ ജോർജ്ജ് , പ്രസിഡന്റ് ശരത് ചന്ദ്രൻ കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, അൻസാരി, മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..
തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യ അരങ്ങേറി, കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ഗസൽ ആസ്വാദകരും കല കുവൈറ്റിന്റെ പ്രവർത്തകരുമുൾപ്പടെ നിരവധി ആളുകൾ പങ്കെടുത്ത ഗസൽ സന്ധ്യ അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി ..