Trending

News Details

റഫീഖിന്റെ മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി - കല കുവൈറ്റ്

  • 04/02/2023
  • 502 Views


കുവൈത്ത് സിറ്റി: കേരള ആര്ട്ട് ലവേഴ്‌സ് അസോസിയേഷന്, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്റെ മരണാനന്തര ക്ഷേമനിധി തുക കൈമാറി.
കോഴിക്കോട് പുതിയങ്ങാടി ഒലീവ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് എ എം റഷീദ് തുക റഫീഖിന്റെ കുടുംബത്തിന് കൈമാറി. സിപിഐഎം ഏരിയ സെക്രട്ടറി രതീഷ്, പുതിയങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെറീഷ് ,കോഴിക്കോട് കോർപ്പറേഷനിലെ സിപിഐ എം കൗൺസിലർമാർ , കല കുവൈറ്റ് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും അബ്ബാസിയ മേഖല സെക്രട്ടറിയുമായ നവീൻ കെവി, കല കുവൈറ്റ് പ്രവർത്തകരായ ഹരീന്ദ്രൻ കുപ്ളേരി ,അസ്‌കർ കല ട്രസ്റ്റിന്റെ പ്രവർത്തകരായ നിസാർ കെ വി, വിജീഷ് യു പി എന്നിവർ പങ്കെടുത്തു .