Trending

News Details

കലയുടെ 44ാം വാർഷിക പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  • 28/01/2023
  • 597 Views



കുവൈറ്റ് സിറ്റി: കല കുവൈറ്റിന്റെ 44ാം വാർഷിക പ്രതിനിധി സമ്മേളനം സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയ ) പ്രമുഖ പ്രഭാഷകൻ ഡോക്ടർ രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഉയർന്നു വരുന്ന ജനാധിപത്യ ഭരണഘടന ധ്വംസനങ്ങൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ ഉണ്ടാവേണ്ടുന്ന സമയമാണിതന്നും നമ്മുടെ ഓരോ വാക്കും നോക്കും പ്രതിഷേധത്തിന്റേതായി മാറണമെന്നും അദ്ദേഹം പറഞ്ഞു .
വാര്ഷിക പ്രതിനിധി സമ്മേളനം 2023 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
സമ്മേളനം കല കുവൈറ്റ് പ്രസിഡന്റായി ശൈമേഷിനെയും , ജനറൽ സെക്രട്ടറിയായി രജീഷ്, ട്രഷററായി അജ്നാസ്‌ മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു. ബിജോയ് വൈസ് പ്രസിഡന്റ്), പ്രജോഷ് (ജോയിന്റ് സെക്രട്ടറി),ജ്യോതിഷ് പി ജി (ഫഹാഹീൽ മേഖലാ സെക്രട്ടറി), നവീൻ കെ വി (അബ്ബാസിയ മേഖലാ സെക്രട്ടറി), രഞ്ജിത്ത് (അബുഹലീഫ മേഖലാ സെക്രട്ടറി),റിച്ചി കെ ജോർജ് (സാൽമിയ മേഖലാ സെക്രട്ടറി), ശരത്ത് വി വി (സാമൂഹ്യവിഭാഗം സെക്രട്ടറി), അൻസാരി കടയ്ക്കൽ (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ഷിജിൻ (കായിക വിഭാഗം സെക്രട്ടറി), തോമസ് സെൽവൻ (കലാ വിഭാഗം സെക്രട്ടറി), ഷിനി റോബർട്ട്.ഹരിരാജ്‌ ,സജീവ് എബ്രഹാം .ഷൈജു ജോസ് .സണ്ണി ഷൈജേഷ്, മുസഫർ, അനീഷ് പൂക്കാട് ,സജീവൻ പി പി ,സജി തോമസ് മാത്യു ,ജെ സജി , മജിത്ത് കോമത്ത് . എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സജി തോമസ് മാത്യു ,പി ബി സുരേഷ് ,പ്രസീത ജിതിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറല്സെക്രട്ടറി ജെ സജി അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര് അജ്നാസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില് നിന്നും തെരെഞ്ഞെടുക്കപെട്ട 338 പ്രതിനിധികൾ സമ്മേളനത്തില് പങ്കെടുത്തു.
മാത്യു ജോസഫ്, സജിവൻ പി പി, അൻസാരി, രജീഷ് മിനുട്സ് കമ്മിറ്റിയുടേയും, ടി വി ഹിക്മത്, തോമസ് സെൽവൻ, ഷംല ബിജു, ജ്യോതിഷ് ചെറിയാൻ എന്നിവര് പ്രമേയ കമ്മിറ്റിയുടേയും സണ്ണി ഷൈജേഷ് ,ശരത്ത് പി വി, സുഗതകുമാർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും പി ആർ കിരൺ, പ്രവീൺ പി വി, രഞ്ജിത്ത് നവീൻ, റിച്ചി കെ ജോർജ്, ജ്യോതിഷ് പി ജി എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കെ റെയിലിന് കേന്ദ്രാനുമതി നൽകുക , ആർത്തവാവധി തൊഴിലിടങ്ങളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുക, ഇന്ത്യൻ ഭരണഘടന പാഠ്യവിഷയമാക്കുക , മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കേന്ദ്ര സർക്കാർ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ അജിത്കുമാർ, ലോക കേരളസഭാ അംഗം ആർ നാഗനാഥൻ, ടി വി ഹിക്മത്ത് എന്നിർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജിതിൻ പ്രകാശ് അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സി കെ നൗഷാദ് സ്വാഗതവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി രജീഷ് സമ്മേളനത്തിന് നന്ദിയും രേഖപ്പെടുത്തി.