Trending

News Details

ജോൺ മാത്യുവിന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.

  • 23/01/2023
  • 92 Views


കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ജോൺ മാത്യുവിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. എറണാകുളത്ത് തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കല കുവൈറ്റിന്റെ സാമൂഹ്യ സാംസ്‌കാരിക മാതൃഭാഷാ പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചിരുന്നു.
ജോൺ മാത്യുവിന്റെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ കുടുംബാങ്ങളുടെയും, സുഹൃത്തുക്കളുടെയുമൊപ്പം പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന കുറിപ്പിലൂടെ പറഞ്ഞു.