കല കുവൈറ്റ് 44 ആം വാർഷിക പൊതു സമ്മേളനം - മുഖ്യാതിഥി: ഡോ. രാജാ ഹരിപ്രസാദ്.
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 44 ആം വാർഷിക പൊതു സമ്മേളനം ജനുവരി 27 വൈകുന്നേരം 5 മണിക്ക് ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയയിൽ വെച്ച് നടക്കുന്നു. പ്രമുഖ പ്രഭാഷകൻ ഡോ. രാജാ ഹരിപ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതു സമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
44 ആം വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 27 രാവിലെ 9 മണി
മുതൽ സഖാവ് കോടിയേരി ബാലകൃഷ്‌ണൻ നഗർ ( ആസ്പിയർ ഇന്ത്യൻ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ) അബ്ബാസിയയിൽ വെച്ച് നടക്കും.