Trending

News Details

കല കുവൈറ്റ്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 13/07/2022
  • 932 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ MEDEX മെഡിക്കൽ കെയറുമായി സഹകരിച്ചു കൊണ്ട്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. MEDEX മെഡിക്കൽ കെയറിൽ വെച്ച്‌ നടന്ന മെഡിക്കൽ ക്യാമ്പ്‌ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. MEDEX മെഡിക്കൽ കെയർ പ്രിവിലേജ് കാർഡ് ജനറൽ മാനേജർ ഇംതിയാസ് കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ഷൈമേഷിന് കൈമാറി. ഓപ്പറേഷൻ മാനേജർ ജുനൈസ്, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അഹമ്മദ് ഹംദി, കല കുവൈറ്റ്‌ ജോയിന്റ്‌ സെക്രട്ടറി ജിതിൻ പ്രകാശ്, സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പിജി, ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 7 മണി മുതൽ 5 മണി വരെ നടന്ന പരിപാടിയിൽ‌ 500 ഓളം പേർ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.