Trending

News Details

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു.

  • 22/01/2023
  • 1064 Views

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 74 )മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ നാല്‌ മേഖലകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. 2023 ജനുവരി 28, ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചാണ് പരിപാടി നടക്കുന്നത്. പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോക്ടർ രാജാ ഹരിപ്രസാദ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുമുള്ള ബാലവേദി കൂട്ടുകാരുടെ നിശ്ചല ദൃശ്യ (ടാബ്ലോ )മത്സരവും, മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ കൂട്ടുകാരെയും രക്ഷിതാക്കളെയും ഈ ആഘോഷവേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.