Trending

News Details

സിനിമയും ഫുട്ബോളും, കല കുവൈറ്റ്‌ സംവാദം സംഘടിപ്പിച്ചു.

  • 20/01/2023
  • 1006 Views


കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സിനിമയും ഫുട്ബോളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.അബ്ബാസിയ കല സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിരൂപകനും, പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ സിനിമകളും അതിന്റെ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് സദസ്സുമായിട്ടുള്ള സംവാദവും നടന്നു. കല കുവൈറ്റ് പ്രസിഡന്റ് പിബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കല സെക്രട്ടറി ജെ സജി സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി നവീൻ നന്ദിയും രേഖപെടുത്തി.