Trending

News Details

കല കുവൈറ്റ് സാൽമിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 10/01/2023
  • 361 Views



കുവൈറ്റ് സിറ്റി :കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം എം സി ജോസഫൈൻ നഗറിൽ (ഇന്ത്യൻ പബ്ലിക് സ്കൂൾ )വെച്ച് നടന്നു. മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിലിന്റെ താൽക്കാലിക അധ്യക്ഷതയിൽ സ്വാഗത ഗാനത്തോട് കൂടി ആരംഭിച്ച സമ്മേളനം കലയുടെ മുൻ ജോ. സെക്രട്ടറി രജീഷ് സി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖലയിലെ 14 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌, മേഖല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ146 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം ഭാഗ്യനാഥൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ജോർജ് തൈമണ്ണിൽ , കിരൺ പി .ആർ , അനിജ ജിജുലാൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി റിച്ചി കെ ജോർജ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.14 യൂണിറ്റുകളെ പ്രതിനിധികരിച്ച് 18 പേർ ചർച്ചയിൽ പങ്കെടുത്തു, വിശദമായ ചർച്ചകൾക്കുള്ള മറുപടി കല ജനറൽ സെക്രട്ടറി ജെ സജിയും , മേഖല സെക്രട്ടറി റിച്ചി കെ ജോർജും നൽകി. മറുപടികൾക്ക് ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖലയുടെ പ്രസിഡന്റായി ശരത് ചന്ദ്രനെയും സെക്രട്ടറിയായി റിച്ചി കെ ജോർജ് നെയും തെരെഞ്ഞെടുത്തു ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാർഷിക സമ്മേളന പ്രതിനിധികളായി 43പേരെ സമ്മേളനം തെരെഞ്ഞെടുത്തു
കെ റെയിൽ ന് കേന്ദ്ര അനുമതി നൽകുക, കേരള ബാങ്ക് NRE അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തുക.കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുക,പാഠ്യ പദ്ധതി പരിഷ്കരണംതുടങ്ങിയ പ്രമേയങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്‌, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ,ഷൈജു ജോസ് , പുതിയ മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു രാകേഷ് വി ,അനൂപ്‌രാജ് ,ബിജീഷ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ജിജുലാൽ ,കൃഷ്ണ പ്രിയ , സന്തോഷ് രഘു എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും രാജൻ കെ പി ,പ്രഭു ,അജിത് പട്ടമന എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ഉണ്ണികൃഷ്ണൻ ,സിജു ജോസഫ് ,അബീത് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഷാജു സി ടി സ്വാഗതം