Trending

News Details

കല കുവൈറ്റ് ഫഹാഹീൽ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 03/01/2023
  • 590 Views

കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫഹാഹീൽ മേഖല സമ്മേളനം സ: ടി . ശിവദാസമേനോൻ നഗറിൽ (ഡി പി എസ് സ്കൂൾ അഹ്‌മദി )വച്ച് നടന്നു. മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. മേഖല പ്രസിഡന്റ് പ്രസീത് കരുണാകരന്റെ താൽക്കാലിക അധ്യക്ഷതയിൽ കലയുടെ മുതിർന്ന അംഗം ടി വി ഹിക്മത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖലയിലെ 27 യൂണിറ്റുകളെ പ്രതിനിധീകരിച്ചും, മേഖല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 161 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം ദേവി സുഭാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസീത് കരുണാകരൻ, നോബി ആന്റണി , പ്രജീഷ രഘുനാഥ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കുള്ള മറുപടി കല ജനറൽ സെക്രട്ടറി ജെ സജിയും , മേഖല സെക്രട്ടറി സജീവ് എബ്രഹാമും നൽകി. മറുപടികൾക്ക് ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം ഫഹാഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. ഫഹാഹീൽ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി സജിൻ മുരളിയേയും , മേഖല സെക്രട്ടറിയായി ജ്യോതിഷ് പി ജി യേയും തിരഞ്ഞെടുത്തു. ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാർഷിക സമ്മേളന പ്രതിനിധികളായി 81 പേരെ സമ്മേളനം തിരഞ്ഞെടുത്തു. പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, വിദ്യാഭാസ മേഖലക്കും പിന്നോക്ക - ന്യൂനപക്ഷങ്ങൾക്കും എതിരായ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തുക, പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ ആക്കുക, എയ്ഡഡ് വിദ്യാഭാസ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി എസ് സി ക്ക് വിടുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. ജയചന്ദ്രൻ കടമ്പാട്ട് , പ്രശാന്തി ബിജോയ് , സിറിൽ ഡൊമിനിക് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, അജിത്, അശ്വിൻ, അനൂപ് പറക്കോട് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, അനീഷ് പൂക്കാട്,ധനീഷ് കുമാർ, വിജയകുമാർ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ഷിനാസ് , മണികണ്ഠൻ വട്ടകുളം , ലിപി പ്രസീത് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ,വൈസ് പ്രസിഡന്റ് ശൈമേഷ്,ട്രഷറർ അജ്നാസ് മുഹമ്മദ്‌, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ജിജോ ഡൊമിനിക് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹാഹീൽ മേഖലയുടെ പുതിയ സെക്രട്ടറി ജ്യോതിഷ്. പി. ജി. നന്ദി രേഖപ്പെടുത്തി.