Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 02/01/2023
  • 386 Views


കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബുഹലീഫ മേഖല സമ്മേളനം കെ പി എ സി ലളിത നഗറിൽ (മെഹബുള്ള കല സെന്റർ )വച്ച് നടന്നു. മേഖല പ്രസിഡന്റ് വിജുമോന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം കലയുടെ മുതിർന്ന അംഗം പി ആർ കിരൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 21 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌, മേഖല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 152 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം പ്രജോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജുമോൻ, ഗായത്രി പുന്നത്ത്, ജ്യോതിഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ഷൈജു ജോസ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. അബുഹലീഫ മേഖലയുടെ പ്രസിഡന്റായി ഗോപികൃഷ്ണനെയും, സെക്രട്ടറിയായി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു. ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാർഷിക സമ്മേളന പ്രതിനിധികളായി 77 പേരെ സമ്മേളനം തിരഞ്ഞെടുത്തു. കുവൈറ്റിൽ എഞ്ചിനീയർമാരുടെ രെജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി എംബസി ഇടപെടുക, കെ റെയിൽ പ്രാവർത്തികമാക്കുക, പ്രവാസികളുടെ വിമാന യാത്ര ടിക്കറ്റ് നിരക്ക് വർധവ് പരിഹരിക്കുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് പി.ബി സുരേഷ്‌, ട്രഷറർ അജ്നാസ് മുഹമ്മദ്‌, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, സാൽമിയ മേഖല സെക്രട്ടറി റിച്ചി,കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഷിജിൻ,അരുണിമ പ്രകാശ്,അനീഷ് മണിയൻ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, കെ.എൻ.സുരേഷ്‌, സുനിത സോമരാജ്,വിനോദ് പ്രകാശ്, എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, രഞ്ജിത്ത്, പ്രസീത ജിതിൻ, ഷാജി എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, എം പി മുസഫർ, ജോബിൻ, അജിത തോമസ്, രമിത്ത് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഭിലാഷ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയ സെക്രട്ടറി രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി..