Trending

News Details

"കേരളവും കാർഷിക സംരഭംക സാധ്യത്യകളും" എന്ന വിഷയത്തിൽ മുഖാമുഖം സംഘടിപ്പിച്ചു.

  • 04/12/2022
  • 848 Views


കുവൈറ്റ്‌ സിറ്റി. കുവൈറ്റിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ ബഹു: കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അബ്ബാസിയ കല സെന്ററിൽ വെച്ച് സംഘടിപ്പിച്ച "കേരളവും കാർഷിക സംരഭംക സാധ്യത്യകളും" എന്ന വിഷയത്തിൽ മുഖാമുഖം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം ആശംസിച്ചു. മുഖാമുഖം പരിപാടിയിൽ സദസ്സിൽ നിന്നും ഉള്ള ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും മന്ത്രി പി പ്രസാദ് മറുപടി പറഞ്ഞു.കഴിഞ്ഞ 4വർഷക്കാലമായി കുവൈറ്റ്‌ പ്രവാസി സമൂഹത്തിന് വേണ്ടി കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 'എന്റെ കൃഷി' പദ്ധതിയെ പ്രത്യേകം അഭിനന്ദിക്കുകയും, മത്സരാർത്ഥി ദിപി സുനിൽ ചടങ്ങിൽ കാർഷിക വിളകൾ മന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ, കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ്, ലോക കേരളസഭ അംഗം ഉണ്ണി മായ, കേരള അസോസിയേഷൻ കോർഡിനേറ്റർ പ്രവീൺ നന്ദിലത്ത്, എന്റെ കൃഷി ജനറൽ കൺവീനർ നവീൻ കെ വി എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ലോക കേരളസഭ അംഗം ആർ നാഗനാഥൻ നന്ദി പറഞ്ഞു.