Trending

News Details

കല കുവൈറ്റ് ക്ഷേമനിധി ബിന്നി തോമസിന്റെ കുടുംബത്തിന് കൈമാറി.

  • 11/12/2022
  • 887 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗമായിരിക്കെ നിര്യാതനായ കൊല്ലം വിലവൂർകോണം ,കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. ബിന്നി തോമസിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു .സിപി ഐ (എം) ചാത്തന്നൂർ ഏരിയ സെക്രട്ടറി സ.എസ് സേതുമാധവൻ ബിന്നി തോമസിന്റെ ഭാര്യക്ക് തുക കൈമാറി. സിപി ഐ (എം) വേളമാനൂർ ഏരിയ കമ്മിറ്റി അംഗം ബിനു കെ എസ് , സിപി ഐ (എം) വേളമാനൂർ ലോക്കൽ സെക്രട്ടറി കാട്ടുപുറം ബാബു , കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള , കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ദസ്തക്കീർ, കേരള പ്രവാസി സംഘം കൊട്ടിയം ഏരിയ സെക്രട്ടറി ഷീൻ പ്രസന്റേഷൻ ,കേരള പ്രവാസി സംഘം കൊട്ടിയം ഏരിയ കമ്മിറ്റി അംഗം സലിം ,സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപ് ,കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം ഷാജി പാരിപ്പണ്ടി ,കല കുവൈറ്റ് അംഗം ജോൺസൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.