കല കുവൈറ്റ് ഫിലിം ഫെസ്റ്റിവൽ ജൂറികളായി പ്രേംകുമാറും ,മധു ജനാർദ്ദനനും.
കല കുവൈറ്റ് ഫിലിം ഫെസ്റ്റിവൽ ജൂറികളായി പ്രേംകുമാറും ,മധു ജനാർദ്ദനനും.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സംഘടിപ്പിക്കുന്ന സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിൽ ജൂറികളായി പ്രശസ്ത ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറും , ചലച്ചിത്ര നിരൂപകനും , പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനനും പങ്കെടുക്കും. കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനമാവുക എന്ന ലക്ഷ്യത്തോടെ കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ
നേതൃത്വത്തിൽ “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നത്. പൂർണ്ണമായും കുവൈറ്റിൽ നിർമ്മിച്ച, 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ജനവരി 13 ന് ഖൈത്താൻ കാർമൽ സ്കൂളിൽ വെച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കാൻ രെജിസ്റ്റർ ചെയ്
തിട്ടുള്ളവർ . ഫിലിം 2023 ജനുവരി 1ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം.