Trending

News Details

കല കുവൈറ്റ് മെഗാ സംസ്കാരിക മേള 'മാനവീയം-2022' കൈരളി ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യുന്നു .

  • 23/11/2022
  • 697 Views

കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം-2022' കൈരളി ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യുന്നു. 2022 ഒക്ടോബർ 14 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട മേളയിൽ സാമൂഹ്യ സാംസ്‌കാരിക സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. 'മാനവീയം-2022' മെഗാ സാംസ്‌കാരിക മേള രണ്ട് എപ്പിസോഡുകളിലായി നവംബർ 24,25 (വ്യാഴം,വെള്ളി ) തിയ്യതികളിൽ കുവൈറ്റ്‌ സമയം രാത്രി 10 മണിക്ക് ( ഇന്ത്യൻ സമയം വെള്ളി, ശനി ദിവസങ്ങളിൽ 12:30 AM) കൈരളി ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ 'മാനവീയം 2022' ന്റെ സാംസ്‌കാരിക സമ്മേളനവും ഗാന സന്ധ്യയും കലാ പരിപാടികളും ഒരിക്കൽ കൂടി മലയാളി സമൂഹത്തിൽ എത്തിക്കാനുള്ള അവസരം കൈരളി ന്യൂസ്‌ ചാനൽ ഒരുക്കി തരുന്നു.