Trending

News Details

'ഫുട്ബോൾ ലോകകപ്പ് 2022' - കല കുവൈറ്റ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു.

  • 10/11/2022
  • 1442 Views


കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ പ്രവാസികൾക്കായി ഫുട്ബോൾ ലോകകപ്പ് 'പ്രവചന മത്സരം' സംഘടിപ്പിക്കുന്നു. ലോകകപ്പ് നേടുന്ന ടീം, സെമിഫൈനലിൽ എത്തുന്ന ടീമുകൾ, ടോപ് സ്‌കോറർ എന്നീ ചോദ്യങ്ങളാണ് പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 03നു വൈകീട്ട് 5 മണിക്ക് മുൻപായി പ്രവചനങ്ങൾ അയക്കണം. കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com വഴി മത്സരത്തിൽ പങ്കെടുക്കാം. കൃത്യമായി പ്രവചനം നടത്തുന്ന 3പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. 2ൽ കൂടുതൽ പേർ ശരിയുത്തരം നൽകിയാൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഒരാൾക്ക് ഒരു തവണ മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. ഒന്നിൽ കൂടുതൽ എൻട്രികൾ വന്നാൽ ആദ്യം അയച്ചത് മാത്രമായിരിക്കും പരിഗണിക്കുക.