Trending

News Details

സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടൽ -കല കുവൈറ്റ്

  • 25/10/2022
  • 631 Views

സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടൽ -കല കുവൈറ്റ് .കുവൈറ്റ് സിറ്റി.കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണരുടെ തീരുമാനത്തെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അപലപിച്ചു.കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള വിവിധ പദ്ധതികളുമായി സർവ്വകലാശാലകൾ മുന്നോട്ട് പോവുകയാണ്. ഇന്ത്യയിൽ തന്നെ NAAC ഗ്രേഡിങ്ങിൽ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ . ഇങ്ങനെ രാജ്യത്തിന് മാതൃകയാവുന്ന സർവ്വകലാശാലകളെ കേവല രാഷ്ട്രീയ അജണ്ട വെച്ച് തകർക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും മറ്റും ഇല്ലാതാക്കിജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിക്കാൻ അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. ഗവർണരുടെ തീരുമാനത്തെ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.