Trending

News Details

ശൈലജ ടീച്ചർക്ക്‌ സ്വീകരണം നൽകി

  • 14/10/2022
  • 795 Views


കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന മാനവീയം -2022 പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർക്ക് സ്വീകരണം നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ് , ജനറൽ സെക്രട്ടറി ജെ സജി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ,കല കുവൈറ്റ് പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു ..ഇന്ന് വൈകിട്ട് 4.00 ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിൽ വെച്ചാണ് മാനവീയം -2022 മെഗാ സാംസ്കാരിക മേള സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല് വിവരങ്ങള്ക്ക് 66698116 , 97341639 , 97376011 ,99858528 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.