Trending

News Details

സ:കോടിയേരിക്ക്‌ കുവൈറ്റ് പൊതുസമൂഹത്തിന്റെ അന്ത്യാഞ്ജലി.

  • 04/10/2022
  • 967 Views


കുവൈറ്റ് സിറ്റി: സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പു മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചു നടന്നഅനുശോചന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ സജി സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് അനുശോചനക്കുറിപ്പും അവതരിപ്പിച്ചു. ആർ.നാഗനാഥൻ (ലോക കേരള സഭാ അംഗം), കൃഷ്ണൻ കടലുണ്ടി (OICC), ഇബ്രഹീം കുന്നിൽ (KKMA), ഷെരീഫ് പി ടി (KlG), പ്രവീൺ(കേരള അസോസിയേഷൻ), ഷറഫുദ്ദീൻ കണ്ണോത്ത്(KMCC), സത്താർ കുന്നിൽ (ഐ.എം.സി.സി), മുനീർ അഹമ്മദ്( കേരള പ്രസ് ക്ലബ്ബ്), രമ അജിത്ത് (വനിതാ വേദി), TV. ഹിക്ക്മത്ത്, ശൈമേഷ് (വൈസ് പ്രസിഡന്റ്‌, കല കുവൈറ്റ്) എന്നിവർ സ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു. സൗമ്യതയും സൗഹൃദവും സൂക്ഷിച്ചുതന്നെ രാഷ്ട്രീയവും, സംഘടനാപരവുമായ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവാണ് സ: കോടിയേരി ബാലകൃഷ്ണനെന്ന പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിച്ചവർ അനുസ്മരിച്ചു. കല കുവൈറ്റ് പ്രവർത്തകരും, വിവിധ സംഘടനാ പ്രവർത്തകരും, കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും നിരവധി പേരാണ് അനുശോചന യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.