Trending

News Details

ബാലവേദി കുവൈറ്റ് സ.എം സ്വരാജുമായി മുഖാമുഖം സംഘടിപ്പിച്ചു.

  • 29/09/2022
  • 765 Views

കുവൈറ്റ് സിറ്റി : മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് "ലീഡേർസ് ചാറ്റ് വിത്ത് സ.എം സ്വരാജ് " എന്ന പേരിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു . മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ ബാലവേദി ഫഹഹീൽ മേഖല പ്രസിഡണ്ട് ഋദ്വൈത് ഗോപിദാസ് അദ്ധ്യക്ഷതവഹിച്ചു. ബാലവേദി കുവൈറ്റ് സെക്രട്ടറി അഭിരാമി അജിത് സ്വാഗതം പറഞ്ഞു. കലകുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി , ലോക കേരള സഭാഗം ആർ നാഗനാഥൻ, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു ബാലവേദി കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സ :എം സ്വരാജ് മറുപടി നൽകി .ബാലവേദി മേഖല സെക്രട്ടറി അവനി വിനോദ് നന്ദി പറഞ്ഞു.