Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 28/09/2022
  • 893 Views

കുവൈറ്റ്സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്വൈതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശിവാനി ഷൈമേഷ് സ്വാഗതവും അഞ്ജലിറ്റ രമേശ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അദ്വൈത് പ്രസിഡന്റ് അഞ്ജലിറ്റ രമേശ് സെക്രട്ടറി , ലിയ കരളത്ത് വൈസ് പ്രസിഡന്റ് , ശിവാനി ഷൈമേഷ് ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു . പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ്‌ വൈസ് പ്രസിഡണ്ട് ഷൈമേഷ്', കല കുവൈറ്റ് മേഖല സെക്രട്ടറി ഹരിരാജ്, കല കുവൈറ്റ് മേഖല കമ്മിറ്റി അംഗം ഷംല ബിജു, ബാലവേദി കേന്ദ്ര മുഖ്യ രക്ഷാധികരി സജീവ് എം. ജോർജ്, ബാലവേദി മേഖല കൺവീനർ ജിതേഷ് രാജൻ , ബാലവേദി മേഖല രക്ഷാധികാരി രമേശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ആഞ്ജലിറ്റ സമ്മേളനത്തിന് നന്ദി പറഞ്ഞു.