Trending

News Details

സ : എം. സ്വരാജിന് സ്വീകരണം നൽകി.

  • 22/09/2022
  • 752 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ മെമ്പർ സ : എം. സ്വരാജിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി. സെപ്തംബര് 22 ന് വ്യാഴാഴ്ച വൈകുന്നേരം 6:30ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചു നടക്കുന്ന പൊതു സമ്മേളനത്തിൽ " കേരളം മുന്നോട്ടു വെക്കുന്ന രാഷട്രീയ ബദൽ " എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ 55416559 , ഫഹാഹീൽ 97341639, അബുഹലീഫ 97376011, സാൽമിയ 99858528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.