Trending

News Details

കല കുവൈറ്റ് അംഗം സുരേഷ് സി.എസ് നിര്യാതനായി

  • 16/09/2022
  • 880 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് ബി യൂണിറ്റ് അംഗം സുരേഷ് സി.എസ് നായർ (60) കുവൈറ്റിൽ നിര്യാതനായി . കോട്ടയം തിരുവഞ്ചൂർ സ്വദേശിയാണ്.കുവൈറ്റ് മിനിസ്ട്രി ഓഫ് ഡിഫൻസിൽ ഓട്ടോ ഇലെക്ട്രിഷ്യനായി ജോലി ചെയ്യ്തുവരികയായിരുന്നു. ഭാര്യ: ശ്രീലേഖ, മക്കൾ: ഗായത്രി, ഹരികൃഷ്‌ണൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിൻ്റെ നേതൃത്വത്തിലാണ്. മൃതദേഹം എയർപോർട്ടിൽ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്