Trending

News Details

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള "മാനവീയം 2022": കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥി

  • 19/09/2022
  • 1066 Views

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ ആരോഗ്യമന്ത്രിയുമായ സ: കെ കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും. ഒക്ടോബർ 14 വെള്ളിയാഴ്ച വൈകുന്നേരം 2 :30നു സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് ,നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി ,ആഷിമ മനോജ് ,അനൂപ് കോവളം എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമാ-നാടക നടൻ സന്തോഷ് കിഴാറ്റൂർ പരിപാടിയിൽ പങ്കെടുക്കും. മെഗാ സാംസ്‌കാരിക മേളയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.