Trending

News Details

കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് വിതരണം ചെയ്തു

  • 24/08/2022
  • 641 Views

കൊല്ലം : കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വര്ഷത്തെ വി. സാംബശിവൻ സ്മാരക പുരസ്ക്കാരം കൊല്ലം കടപ്പാക്കട സ്പോർട്‌സ്‌ ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങില് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എല് സി പാസ്സായിട്ടുള്ള കുട്ടികള്ക്കായി ട്രസ്റ്റ് ഏര്പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില് വെച്ച് മന്ത്രി നിര്‌വ്വഹിച്ചു. ഈ വര്ഷത്തെ സാംബശിവൻ പുരസ്ക്കാരം പ്രശസ്ത്‌ ചെറുകഥാകാരനും, സാമൂഹ്യ പ്രവർത്തകനും, പുരോഗമന സാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ ശ്രീ. അശോകൻ ചരുവിലിന് മന്ത്രിയും, വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം .ശ്രീ. എം നൗഷാദ് എം എൽ എ , നിര്‌വ്വഹിച്ചു.
രാഷ്ട്രീയം എല്ലായിടത്തുമുണ്ടെങ്കിലും അമിതാധികാര രാഷ്ട്രീയം പ്രശ്നമാണെന്നും ഭരണഘടനാ പദവികൾക്ക് അധികാരമുണ്ട് എന്നാൽ രാഷ്ട്രപതിയായാലും ഗവർണറായാലും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യെണ്ട രീതിയിൽ ചെയ്യുക എന്നതാണ് ഭരണഘടനാപരമായി പ്രധാനമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കേന്ദ്ര ഓഫീസിനു വേണ്ടി 5 സെന്റ്‌ സ്ഥലം സംഭാവനായി നൽകിയ കല ട്രസ്റ്റ് അംഗം എം ജെ റപ്പായിയെ മന്ത്രി ആദരിച്ചു . സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്സ് സുദേവന്റെ അധ്യക്ഷതയിൽ കല ട്രസ്റ്റ് സെക്രട്ടറി സുദർശൻ കളത്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കല ട്രസ്റ്റ് അംഗം ചന്ദ്രമോഹൻ പനങ്ങാട് ആദരപത്രം വായിച്ചു. എം എച്ഛ് ഷാരിയാർ (cpm സംസ്ഥാന കമ്മിറ്റി അംഗം ),ആർ എസ് ബാബു (മീഡിയ അക്കാദമി ചെയർമാൻ ),കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ,എൻ അജിത്കുമാർ (പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ),കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് . ജേക്കബ് മാത്യു കല ട്രസ്റ്റ് അംഗം എന്നിവർ സംസാരിച്ചു .അവാർഡ് തുക ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയറിന് നൽകുമെന്ന് അശോകൻ ചരുവിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്വാഗത സംഘം കണ്‌വീനര് എ എം ഇക്ബാൽ സ്വാഗതവും,സ്വാഗത സംഘം കൺവീനർ ഷൈൻദേവ് നന്ദിയും പറഞ്ഞു. മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികളെയാണ്‌ ഈ വർഷത്തെ വിദ്യാഭ്യാസ എൻഡോവ്മെന്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്.