Trending

News Details

കുടുംബസംഗമം സംഘടിപ്പിച്ചു

  • 11/08/2022
  • 925 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ എ യൂണിറ്റിന്റെ നേതൃത്വത്തിൽ "കുടുംബസംഗമം" സംഘടിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ സിന്ധു അനു അധ്യക്ഷത വഹിച്ച പരിപാടി കല കുവൈറ്റ് പ്രസിഡന്റ്‌ പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ വിജുമോൻ, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.
"അലർജിക് റിനിറ്റിസും അതിന്റെ നിയന്ത്രണവും" എന്ന വിഷയത്തിൽ Dr. അനില ആൽബർട്ട് ന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. Dr. അനില ആൽബർട്ട് ന് യൂണിറ്റിന്റെ സ്നേഹോപഹാരം കല കുവൈറ്റ്‌ ആക്ടിങ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് കൈമാറി. യൂണിറ്റിലെ പ്രവർത്തകരുടെയും കുട്ടികളുടെയും കലാപരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു. പരിപാടിയിൽ മേഖല സെക്രട്ടറി ഷൈജു ജോസ് സംബന്ധിച്ചു. പരിപാടിക്ക് യൂണിറ്റ് കൺവീനർ ഗോപികൃഷ്ണൻ സ്വാഗതവും, യൂണിറ്റ് ജോയിന്റ് കൺവീനർ ജോസ് ഇ ജോൺ നന്ദിയും രേഖപ്പെടുത്തി.