Trending

News Details

കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം അശോകൻ ചെരുവിലിന്‌

  • 13/08/2022
  • 201 Views

തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്‌കാരത്തിന് സുപ്രസിദ്ധ ചെറുകഥാകാരനും, സാമൂഹ്യ പ്രവർത്തകനും, പുരോഗമന സാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ ശ്രീ. അശോകൻ ചെരുവിൽ തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ ഇഷ്ട കഥകളായ കൽപ്പണിക്കാരൻ, പുളിനെല്ലി സ്റ്റേഷൻ തിരഞ്ഞെടുത്ത കഥകൾ, കരപ്പൻ, കഥയുടെ മറുകര, സൂര്യകാന്തികളുടെ നഗരം, ഒരു രാത്രിയുടെ ഒരു പകൽ, മരിച്ചവരുടെ കടൽ, കഥകളിലെ വീട്, എഴുത്തിന്റെ വെയിലും, ദൈവ വിശ്വാസത്തെ കുറിച്ച് ഒരു ലഘു ഉപന്യാസം തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിൽ ചുരുക്കം ചിലതാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
2022 ആഗസ്റ്റ് 21 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള പുരസ്‌കാരം. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്‌, കെ.പി കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രൻ,എം കെ സാനു ,മുരുഗൻ കാട്ടാക്കട ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
പ്രസ്തുത ചടങ്ങിൽ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ കല ട്രസ്റ്റ് ചെയർമാൻ എ.കെ ബാലൻ, കല ട്രസ്റ്റ് സെക്രട്ടറി കെ സുദർശൻ, കല കുവൈറ്റ് ജനറല് സെക്രട്ടറി ജെ. സജി, എക്സിക്യുട്ടീവ് അംഗം ചന്ദ്രമോഹന് പനങ്ങാട്, എന്നിവർ പങ്കെടുത്തു.കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം അശോകൻ ചെരുവിലിന്‌
തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്‌കാരത്തിന് സുപ്രസിദ്ധ ചെറുകഥാകാരനും, സാമൂഹ്യ പ്രവർത്തകനും, പുരോഗമന സാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ ശ്രീ. അശോകൻ ചെരുവിൽ തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ ഇഷ്ട കഥകളായ കൽപ്പണിക്കാരൻ, പുളിനെല്ലി സ്റ്റേഷൻ തിരഞ്ഞെടുത്ത കഥകൾ, കരപ്പൻ, കഥയുടെ മറുകര, സൂര്യകാന്തികളുടെ നഗരം, ഒരു രാത്രിയുടെ ഒരു പകൽ, മരിച്ചവരുടെ കടൽ, കഥകളിലെ വീട്, എഴുത്തിന്റെ വെയിലും, ദൈവ വിശ്വാസത്തെ കുറിച്ച് ഒരു ലഘു ഉപന്യാസം തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിൽ ചുരുക്കം ചിലതാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
2022 ആഗസ്റ്റ് 21 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള പുരസ്‌കാരം. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്‌, കെ.പി കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രൻ,എം കെ സാനു ,മുരുഗൻ കാട്ടാക്കട ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
പ്രസ്തുത ചടങ്ങിൽ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ കല ട്രസ്റ്റ് ചെയർമാൻ എ.കെ ബാലൻ, കല ട്രസ്റ്റ് സെക്രട്ടറി കെ സുദർശൻ, കല കുവൈറ്റ് ജനറല് സെക്രട്ടറി ജെ. സജി, എക്സിക്യുട്ടീവ് അംഗം ചന്ദ്രമോഹന് പനങ്ങാട്, എന്നിവർ പങ്കെടുത്തു.