Trending

News Details

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബർ 14 ന്‌.

  • 08/08/2022
  • 1032 Views

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള "മാനവീയം 2022'' ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രമുഖ ചലച്ചിത്ര, നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് ,നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി എന്നിവർ ഒരുക്കുന്ന സംഗീത സന്ധ്യയും, കുവൈറ്റിലെ കലാകാരൻമാർ ഒരുക്കുന്ന വിവിധ കലാപരിപാടികളും മാനവീയം 2022ന്റെ ഭാഗമായി നടക്കും. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും‌.