Trending

News Details

അബ്ബാസിയ മേഖലയിൽ മാതൃഭാഷ ക്ലാസുകളിലെ സന്ദർശനം ആരംഭിച്ചു

  • 26/07/2022
  • 431 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ മലയാളം മിഷൻ സൗജന്യ മാതൃഭാഷ പഠന പദ്ധതി 2022-2023 വർഷത്തെ അബ്ബാസിയ മേഖലയിലെ മാതൃഭാഷാ സമിതിയുടെ സന്ദർശന പരിപാടി ആരംഭിച്ചു. മാതൃഭാഷാ ക്ലാസുകളിലെ പഠന രീതിയും കുട്ടികളുടെ പഠന നിലവാരവും വിലയിരുത്തുന്നതിനുവേണ്ടിയാണ് മാതൃഭാഷാ സമിതി ഇത്തരം സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നത്.യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തുന്ന മാതൃഭാഷ ക്ലാസുകളുടെ സന്ദർശനം , കലയുടെ മാതൃഭാഷ ക്ലാസിലെ മുൻ പഠിതാവും അധ്യാപികയും കൂടിയായിരുന്ന ഡോക്ടർ അനില ആൽബർട്ട് ഉദ്ഘാടനം ചെയ്തു. മാതൃഭാഷ അധ്യാപകരായ സണ്ണി ഷൈജേഷ്, സിന്ധു രെഗികുമാർ, ഗിരീഷ് കുമാർ, ജിതേഷ് രാജൻ എന്നിവരുടെ ക്ലാസ്സുകൾ സന്ദർശിച്ചുകൊണ്ട് അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌, മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ ഉണ്ണിമാമാർ,അബ്ബാസിയ മേഖല സമിതി കൺവീനർ ബിജു സാമുവേൽ തുടങ്ങിയവർ അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു. മാതൃഭാഷ പ്രവർത്തകരായ രമ അജിത്, അജിത് കുമാർ, നിഷാന്ത് ജോർജ്, ബിജു മാത്യു, പ്രശാന്ത് എന്നിവർ പങ്കെടുത്തു.