Trending

News Details

കർഷക സമര വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് വനിതാവേദി കുവൈറ്റ്‌

  • 20/11/2021
  • 812 Views

ഡൽഹിയിലെ കൊടും ചൂടിലും തണുപ്പിലും രാവും പകലുമില്ലാതെ മഹാമാരിയെ വെല്ലുവിളിച്ചു കൊണ്ട് ഒരു വർഷമാണ് കർഷകർ പൊരുതിയത്.പോരാട്ടത്തിനിടയിൽ 700 ൽ അധികം കർഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടു . സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളുടെയും, ചെറിയ കുട്ടികൾ മുതൽ വയോജനങ്ങൾവരെയുള്ള മുഖമറിയാത്ത ആയിരങ്ങളുടെ ത്യാഗത്തിന്റെ വിജയം കൂടിയാണിത്. ഈ വിജയം മുന്നോട്ടുള്ള തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമെന്നും, കാർഷിക കരിനിയമങ്ങൾക്കെതിരായ ഐതിഹാസിക പോരാട്ടത്തിൽ അണിചേർന്ന കർഷകരെ അഭിനന്ദിക്കുന്നതായും,കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ നേടിയ വിജയം ജനാധിപത്യ വിജയം ആണെന്നും വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ, ജനറൽ സെക്രട്ടറി ആശാ ബാലകൃഷ്ണൻ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.