Trending

News Details

സാം പൈനുംമൂടിനും വത്സ സാമിനും കല കുവൈറ്റ് യാത്രയയപ്പ് നൽകി.

  • 31/01/2022
  • 450 Views

കുവൈറ്റ് സിറ്റി: 43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനും മുൻ ഭാരവാഹിയുമായ സാംപൈനുംമൂടിനും, ശ്രീമതി വത്സ സാമിനും കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റ് പൗരാവലിയുടെ യാത്രയയപ്പ് നൽകി. കല കുവൈറ്റിന്റെ സംഘടനാവളർച്ചക്ക് വലിയ സംഭാവനകൾ നൽകിയ സാം പൈനുംമൂട്, കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ, മാധ്യമ മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഓൺലൈനായി നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡൻറ് ജോതിഷ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതവും ട്രഷറർ പി ബി സുരേഷ് നന്ദിയും രേഖപെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ, തുടങ്ങി കുവൈറ്റ് സാമൂഹ്യ സാംസ്ക്കാരിക, വ്യവസായിക മേഖലയിലെ പ്രമുഖവ്യക്തിത്തങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ് നൽകിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തിൽ സാം പൈനുംമൂടും, ശ്രീമതി വത്സാ സാമും നന്ദി രേഖപ്പെടുത്തി.