Trending

News Details

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

  • 31/01/2022
  • 602 Views

കുവൈറ്റ് സിറ്റി:കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഓൺലൈനായി 73ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ഫഹഹീൽ, അബുഹലീഫ, സാൽമിയ,അബ്ബാസിയ. എന്നീ മേഖലകൾ സംയുക്തമായി കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ നടത്തി.ബാലവേദി കുവൈറ്റ് പ്രസിഡൻ്റ് അനന്തിക ദിലീപ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബാലവേദി ആക്ടിങ്ങ് സെക്രട്ടറി അഭിരാമി അജിത് സ്വാഗതവും, അബ്ബാസിയ മേഖല സെക്രട്ടറി അഞ്ജലീറ്റ രമേശ് സന്ദേശവും അവതരിപ്പിച്ചു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനും, ലോകകേരളസാഭാംഗവുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്ത സമ്മേളനം കല കുവൈറ്റ് പ്രസിഡൻ്റ് പി ബി സുരേഷ് , ബാലവേദി മുഖ്യ രക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് വൈസ് പ്രസിഡൻ്റ് സുമൻസോമരാജ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ, ഡാൻസ്, പാട്ട് , കവിത, പ്രസംഗം, നാടൻപാട്ട് , തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ബാലവേദി ഫഹഹീൽ മേഖല രക്ഷാധികാരി ദീപ നേതൃത്വം കൊടുത്ത പരിപാടികൾക്ക് ക്രിസ്റ്റീന മരിയജോസഫ് , സെൻഹജിത് എന്നിവർ ആങ്കറിങ്ങ് ചെയ്തു.