Trending

News Details

കേന്ദ്ര ബജറ്റ് നിരാശാജനകം . കല കുവൈറ്റ്

  • 06/02/2022
  • 455 Views

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ സമ്പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്.നാടിൻ്റെ സമ്പദ്ഘടനയുടെ ശക്തിസ്രോതസായ പ്രവാസി സമൂഹത്തെ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്തിട്ടില്ല. ഇടത്തരം ദരിദ്ര പ്രവാസികൾ ഒട്ടേറെ പ്രശ്നങ്ങളെ നേരിടുകയാണിന്ന്.അവയ്ക്കൊന്നും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതു പോയിട്ട് ആ മേഖലയെ സഹാനുഭൂതിയോടെ കാണുന്നു പോലുമില്ല.ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് യാതൊരു സഹായവും കേന്ദ്രം അനുവദിക്കുന്നില്ല.പ്രവാസി സമൂഹത്തിനു ഗുണകരമായ ഒന്നും ഇല്ലാത്ത കേന്ദ്രബജറ്റ് തീർത്തും നിരാശാജനകമാണന്ന് കല കുവൈറ്റ് പ്രസിഡൻ്റ് പി.ബി.സുരേഷ് , ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.