Trending

News Details

കല കുവൈറ്റ് 'എന്റെ കൃഷി' മത്സരം പുരോഗമിക്കുന്നു.

  • 06/02/2022
  • 855 Views

കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കലകുവൈറ്റ് സംഘടിപ്പിച്ചു വരുന്ന 'എന്റെ കൃഷി' മത്സര പരിപാടി കുവൈറ്റിൽ പുരോഗമിച്ചു വരുന്നു. മത്സരത്തിന്റെ വിലയിരുത്തലിന്റെ ഭാഗമായി നാലു മേഖലകളിലും ജഡ്ജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദർശനം നടന്നു വരികയാണ്‌. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നടക്കുന്ന മത്സരത്തിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബങ്ങൾ ആവേശപൂർവ്വമാണ് പങ്കെടുക്കുന്നത്. കുട്ടികളിൽ കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ഉദ്ദേശം ലക്ഷ്യം കാണുന്നതിനൊപ്പം തികഞ്ഞ മാനസിക സംതൃപ്തി തരുന്നതുമാണ് പരിമിതമായ ചുറ്റുപാടിലുള്ളതാണെങ്കിലും 'എന്റെ കൃഷി' പരിപാടിയെന്നാണ്‌ മത്സരാർത്ഥികൾ പറയുന്നത്. മത്സരത്തിന്റെ ഭാഗമായുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പരസ്പരമുള്ള നാട്ടറിവുകൾ പങ്കുവെക്കാനും കർഷകർ തയ്യാറായി വരുന്നത് ശ്രദ്ധേയമാണ്. ഈ വർഷത്തെ എന്റെ കൃഷി സീസൺ മാർച്ച് മാസത്തോട് കൂടി അവസാനിക്കും.