Trending

News Details

കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു.

  • 17/02/2022
  • 680 Views

കുവൈറ്റ് സിറ്റി. പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപിൻറെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ നാലിന് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശ്രുപത്രിയിലായിരുന്നു അന്ത്യം. പ്രത്യേക സംസാര രീതികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരം ഒട്ടേറെ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില് വേഷമിട്ടു. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്, ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ (2001) എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സുഹൃത്തുക്കളുടെയും, ബന്ധുമിത്രാദികളുടെയും, സഹപ്രവർത്തകരുടെയുമൊപ്പം വേദനയിൽ പങ്കുചേരുന്നു എന്ന് പ്രസിഡണ്ട് പി ബി സുരേഷും ജനറൽ സെക്രട്ടറി ജെ സജിയും അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.