Trending

News Details

കല കുവൈറ്റ്‌ മെംബർഷിപ്പ്‌ ക്യാമ്പെയിനു തുടക്കമായി

  • 17/02/2022
  • 345 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ മെംബർഷിപ്പ്‌ ക്യാമ്പെയിനു തുടക്കമായി. ഫെബ്രുവരി,മാർച്ച്‌,ഏപ്രിൽ മാസങ്ങളിലാണു ക്യാമ്പെയിൻ നടക്കുന്നത്‌. 1978ൽ രൂപീകൃതമായ കല കുവൈറ്റിനു നിലവിൽ 76 ഓളം യൂണിറ്റുകളിലായി ആയിരക്കണക്കിനു സജീവ അംഗങ്ങളുണ്ട്‌.
കുവൈറ്റിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ കല കുവൈറ്റ്‌, അംഗങ്ങൾക്കായി ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. നിയമ പ്രശ്നങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടയുള്ള ഇടപെടലുകൾ, ഭൗതിക ശരീരം നാട്ടിലേക്കു അയക്കുന്നതിനുള്ള സഹായം തുടങ്ങിയവ സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു . വിവിധ കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളും, പരിപാടികളും, കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന്റെയും കാർഷിക സംസ്കാരം നിലനിർത്തുന്നതിന്റെയും ഭാഗമായി കാർഷികമത്സരവും സംഘടിപ്പിക്കുന്നു. കഴിഞ്ഞ 31 വർഷമായി സൗജന്യ മാതൃഭാഷാ പഠന പദ്ധതി എന്ന മഹത്തായ സാംസ്കാരിക പരിപാടിയും കലയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
ഏത്‌ മലയാളിക്കും ജാതി-മത-പ്രാദേശിക-കക്ഷി ഭേദമന്യെ കലയിൽ അംഗത്വം എടുക്കാം. കലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും, അംഗമാകാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
അബ്ബാസിയ-66698116
ഫഹഹീൽ-97341639
അബുഹലീഫ-97376011
സാൽമിയ-60615153
കൂടുതൽ വിവരങ്ങൾ‌ കല കുവൈറ്റ്‌ വെബ്സൈറ്റിൽ www.kalakuwait.com/membership