Trending

News Details

വനിതാവേദി കുവൈറ്റ്‌ ലോകവനിതദിനം ആഘോഷിക്കുന്നു.

  • 24/02/2022
  • 1748 Views

കുവൈറ്റിലെ പ്രവാസി പൊതുസമൂഹത്തിലെ മലയാളി വനിതകൾക്കായി പ്രസംഗ മത്സരം, ഫാൻസി ഡ്രസ്സ്‌, ഹ്രസ്വചിത്രം എന്നിങ്ങനെ വിവിധ മത്സരങ്ങൾ,വനിതാവേദി കുവൈറ്റിന്റെ മുഖമാസികയായ ജ്വാല മാഗസ്സിൻ പ്രകാശനം ഉൾപ്പെടെ വിപുലമായിട്ടാണ് മാർച്ച്‌ 11 വൈകുന്നേരം 6.30ന് വെർച്വൽ മീഡിയയിലൂടെ ആണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള
18 വയസ്സിനു മുകളിലുള്ള വനിതകൾ പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം ഫെബ്രുവരി 26 ആണ്.റെക്കോർഡഡ് വീഡിയോകൾ
vanithadinam2022@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് മാർച്ച്‌ 2ന് മുൻപായി അയക്കേണ്ടതാണ്.
മത്സരഫലങ്ങൾ മാർച്ച്‌ 11 വനിതദിനാഘോഷത്തിനു പ്രഖ്യാപിക്കുന്നതാണ്.
മത്സരവുമായി ബന്ധപ്പെട്ടുള്ള വിശദാoശങ്ങൾക്കായി വനിതാവേദി കുവൈറ്റ്‌ വെബ്സൈറ്റ് സന്ദർശിക്കുക.
പേരുകൾ രജിസ്റ്റർ ചെയ്യാനും
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ
94148812,90988628,60776955