Trending

News Details

യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കുക: കല കുവൈറ്റ്

  • 25/02/2022
  • 569 Views

കുവൈറ്റ് സിറ്റി: യുക്രൈനില് കുടുങ്ങിയ മലയാളി വിദ്യാര്ത്ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട്‌ കല കുവൈറ്റ്‌. ഈ ആവശ്യമുന്നയിച്ച്‌‌ മുഖ്യമന്ത്രിയ്ക്കും, നോർക്കയ്ക്കും കല കുവൈറ്റ്‌ കത്തയച്ചു. യുക്രൈനിലെ നിലവിലെ സാഹചര്യത്തിൽ അവിടെയുള്ള മലയാളികൾ ആശങ്കയിലാണ്. കേരളത്തില് നിന്നുള്ള 2320 വിദ്യാര്ത്ഥികള് നിലവില് അവിടെയുണ്ട്. കുവൈറ്റ്‌ പ്രവാസികളായവരുടെ മക്കളും ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്‌. ഇവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ സുരക്ഷാകാര്യത്തില് അടിയന്തര ഇടപെടല് ആവശ്യമാണെന്നും, ഇവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള് സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണമെന്നും കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി.ബി.സുരേഷ്‌, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ മുഖ്യമന്ത്രിയ്ക്ക്‌‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.