Trending

News Details

"പരീക്ഷ പേടിയൊ? " ബാലവേദി കുവൈറ്റ്‌ കുട്ടികൾക്കായി ഓൺലൈൻ കൗൺസിലിങ്ങ് സംഘടിപ്പിക്കുന്നു

  • 02/03/2022
  • 649 Views

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും, ശരിയായ ചിന്തകളെ ഉണർത്തുവാനും, കൃത്യമായി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനും വേണ്ടി 'പോസിറ്റീവ്‌ തിങ്കിംഗ് ' എന്ന വിഷയത്തിൽ ഓൺലൈനായി കൗൺസിലിങ്ങ് നടത്തുന്നു. ബാലവേദി അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ മാർച്ച് 3 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രശസ്ത അക്കാഡമിക്ക് കൗൺസിലർ ഫാത്തിമ ബിൻത് അഹമ്മദ് ക്ലാസ്സെടുക്കും. പരിപാടിയിലേക്ക് എല്ലാ ബാലവേദി കൂട്ടുകാരേയും രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നതായി ബാലവേദി കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ 65850003, 97213475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.