Trending

News Details

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ ആർടി - പിസിആർ ടെസ്റ്റ്‌ പിൻവലിക്കുക : കല കുവൈറ്റ്‌

  • 12/03/2022
  • 515 Views

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ ആർടി - പിസിആർ ടെസ്റ്റ്‌ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ആവശ്യപ്പെട്ടു.ലോകത്തെ മിക്ക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലും, കുവൈറ്റിൽ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനാലും രണ്ട് ഡോസ് വാക്‌സിനേഷനും ബൂസ്റ്റർ ഡോസും കഴിഞ്ഞ കുവൈറ്റ്‌ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി നടത്തുന്ന ആർടി - പിസിആർ ടെസ്റ്റ്‌ കേന്ദ്ര സർക്കാർ പിൻവലിക്കണം എന്ന് കല കുവൈറ്റ്‌ പ്രസിഡന്റ്‌ പിബി സുരേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.