Trending

News Details

കല കുവൈറ്റ് ഇ.എം.എസ്‌, ഏ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു .

  • 26/03/2022
  • 298 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ ഇ.എം.എസ്‌, ഏ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു . പരിപാടിയില് മുഖ്യാഥിയായി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും , ഇടതുപക്ഷ സഹയാത്രികനുമായ ശ്രീ. ശ്രീചിത്രന് പങ്കെടുത്തു. ആദ്യ ഇ.എം.എസ് സര്ക്കാര് തുടങ്ങിവെച്ച വികസന കാഴ്ചപ്പാടാണ്‌ കേരളമെന്ന തുരുത്തിനെ സുസ്ഥിര വികസന സൂചികയിൽ, അടിസ്ഥാന മേഖലയില് സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിനൊടൊപ്പം എത്തിച്ചിരിക്കുന്നതെന്ന് ശ്രീചിത്രന് അഭിപ്രായപ്പെട്ടു. അനുസ്മരണ പരിപാടിയോടൊപ്പം സംഘടിപ്പിച്ച് ‘വികസനവും വികസനവിരുദ്ധ രാഷ്ട്രിയവും‘ എന്ന സെമിനാറില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. അബ്ബാസിയ മേഖല സെക്രെട്ടറി ഹരിരാജ്‌ അനുസ്മരണക്കുറിപ്പ്‌ അവതരിപ്പിച്ചു. നൂറു കണക്കിനു കല പ്രവർത്തകരും, സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ വിനോദ് .വി,സുബിൻ അറയ്ക്കൽ, സത്താർ കുന്നിൽ, നാഗനാഥൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് പ്രവർത്തകരായ പി. എൻ. പത്മനാഭൻ,വിജയകുമാർ എന്നിവർക്ക് കലയുടെ സ്നേഹോപഹാരം പി ബി സുരേഷും, മാതൃഭാഷ അധ്യാപകർക്കുള്ള പുരസ്‌കാരം ശ്രീചിത്രനും കൈമാറി . കല കുവൈറ്റ്‌ ട്രെഷറർ അജ്നാസ് ചടങ്ങിന്‌ നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് , ജോ: സെക്രട്ടറി ജിതിൻ പ്രകാശ് , സാൽമിയ മേഖലാ സെക്രട്ടറി റിച്ചി ജോർജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.